കെ.ഇ.എ കുവൈത്ത് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ചെമ്മനാട് പഞ്ചായത്തിൽ ചേർന്ന യോഗം

കെ.ഇ.എ കുവൈത്ത് കുടിവെള്ള പദ്ധതി: ആദ്യ സംരംഭം കാസർകോട്

കുവൈത്ത് സിറ്റി: കെ.ഇ.എ കുവൈത്ത് 17ാം വാർഷിക പദ്ധതിയായ സഗീർ തൃക്കരിപ്പൂർ സ്മാരക സൗജന്യ കുടിവെള്ള പദ്ധതിയുടെ ആദ്യ സംരംഭം കാസർകോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കം ഹൗസിങ് കോളനിയിൽ സ്ഥാപിക്കും. പഞ്ചായത്ത് ഓഫിസിൽ ചേർന്ന പ്രഥമ യോഗം പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു.

കെ.ഇ.എ ഹോം കമ്മിറ്റി കൺവീനറും മുൻ ചെയർമാനുമായ എൻജിനീയർ അബൂബക്കർ അധ്യക്ഷത വഹിച്ചു. പദ്ധതി കൺവീനർ സലാം കളനാട് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ മനോജ്‌, മറിയം മാഹിൻ, അമീർ പാലോത്, സാമൂഹിക പ്രവർത്തകൻ അഹ്മദ് ഹാജി, സാൽമിയ ഏരിയ സെക്രട്ടറി ഹസ്സൻ ബല്ല, അഷ്‌റഫ്‌ കോളിയടുക്കം തുടങ്ങിയവർ സംസാരിച്ചു. കെ.ഇ.എ ട്രഷറർ മുഹമ്മദ്‌ കുഞ്ഞി സ്വാഗതവും അഷ്‌റഫ്‌ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - KEA Kuwait Drinking Water Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.