കുവൈത്ത് സിറ്റി: 30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കെ.ഇ.എ സിറ്റി ഏരിയ അംഗം അസൈനാർ ഇട്ടമ്മലിന് സിറ്റി കാസ്രോട്ടാർ റൂമിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി. ഏരിയ വൈസ് പ്രസിഡൻറ് റസാഖ് ചെമ്മനാട് അധ്യക്ഷത വഹിച്ചു. കേന്ദ്ര വർക്കിങ് പ്രസിഡൻറ് ഹമീദ് മധൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവാസികൾ കുടുംബത്തിെൻറ അത്താണിയാവുന്നതിനപ്പുറം നാടിെൻറ വികസനത്തിലും ഏറെ സംഭാവന നൽകിയവരാണെന്നും നാടിെൻറ സാമ്പത്തിക ഭദ്രതയിൽ പ്രവാസിയുടെ വിയർപ്പുമുണ്ടെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ട്രഷറർ രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറി അസീസ് തളങ്കര, ഹാരിസ് മുട്ടുംതല, ഹനീഫ പാലായി, നൗഷാദ് മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. അസൈനാർ ഇട്ടമ്മൽ മറുപടി പ്രസംഗം നടത്തി. സിറ്റി ഏരിയ ഓർഗനൈസിങ് സെക്രട്ടറി മജീദ് ഇട്ടമ്മൽ സ്വാഗതവും ട്രഷറർ മുസ്തഫ ചെമ്മനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.