കെഫാക് ഏഷ്യൻ ഓപ്പൺ സെവൻ എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ഫഹാഹീൽ ബ്രദേഴ്‌സ് ടീം

കെഫാക് ഏഷ്യൻ ഓപ്പൺ സെവൻസ് ഫുട്ബാൾ; ഫഹാഹീൽ ബ്രദേഴ്‌സ് ജേതാക്കള്‍

കുവൈത്ത് സിറ്റി: കെഫാക് ഏഷ്യൻ ഓപ്പൺ സെവൻ എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ ഫഹാഹീൽ ബ്രദേഴ്‌സ് ജേതാക്കളായി. ഫൈനലിൽ യങ് ഷൂട്ടേർസ് അബ്ബാസിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫഹാഹീൽ കിരീടം ചൂടിയത്. വിജയികള്‍ക്ക് വേണ്ടി ഷാനവാസ് രണ്ടു ഗോളുകൾ നേടിയപ്പോൾ സഫാഫ് ഒരു ഗോൾ നേടി.

സുർറ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ വൈകീട്ട് നാല് മണിക്ക് ആരംഭിച്ച ടൂർണ്ണമെന്റിൽ 18 ടീമുകൾ അണിനിരന്നു. മികച്ച കളിക്കാരനായി സുഹൂദ് (യങ് ഷൂട്ടർസ് അബ്ബാസിയ), ഗോൾ കീപ്പർ -അഭിലാഷ് (യങ് ഷൂട്ടർസ് അബ്ബാസിയ), ഡിഫൻഡർ -സഫാഫ് (ഫഹാഹീൽ ബ്രദേഴ്‌സ്), ടോപ് സ്‌കോറർ -ഷാനവാസ് (ഫഹാഹീൽ ബ്രദേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു.

വിജയികൾക്ക് കെഫാക് പ്രസിഡന്റ് ബിജു ജോണി, ജനറൽ സെക്രട്ടറി വി.എസ്. നജീബ്, ട്രഷറർ തോമസ്, സ്പോർട്സ് സെക്രട്ടറി അബ്ദുൽ റഹിമാൻ, പി.ആർ.ഒ റോബർട്ട് ബർണാഡ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ, ജെസ്‌വിൻ, പ്രദീപ്കുമാർ, സഹീർ, സുമേഷ്, നാസർ, നൗഷാദ്, ഫൈസൽ, അബ്ബാസ്, നൗഫൽ, ഹനീഫ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

അടുത്ത വെള്ളിയാഴ്ച ആക്മി തൃക്കരിപ്പൂരിന്റെ അൻപതാം വാർഷികം പ്രമാണിച്ചു കേഫാകിന്‍റെ സഹകരണത്തോടെ ഓൾ കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Tags:    
News Summary - Kefaak asian open severns football; fahaheel brothers winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.