കുവൈത്ത് സിറ്റി: മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അനുശോചിച്ചു. അടിസ്ഥാനവർഗത്തിന്റെ അവകാശപോരാട്ടങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയും ജയിൽ ശിക്ഷയനുഭവിച്ചും ഏഴു പതിറ്റാണ്ടായി കേരളത്തിന്റെ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ മുന്നണിയിൽ നടന്ന വ്യക്തിയായിരുന്നു.
സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമായും എം.എൽ.എ ആയും രാഷ്ട്രീയ സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും നിറഞ്ഞുനിന്ന ആനത്തലവട്ടത്തിന്റെ നിര്യാണത്തിലൂടെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന് കരുത്തനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് കല കുവൈത്ത് ചൂണ്ടികാട്ടി. വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ്, ജനറൽ സെക്രട്ടറി സി. രജീഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.