കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച ഒമ്പതാമത് കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ ഇൻറർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'ബി.ഇ.സി നോട്ടം 2022' സമാപിച്ചു. മൂന്നുദിവസത്തെ മേള കേരള റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡൻറ് ഷഹീൻ ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ നന്തിലത്ത് സ്വാഗതവും കൺവീനർ ബേബി ഔസേപ്പ് നന്ദിയും പറഞ്ഞു.
മാഗസിൻ പ്രകാശനം ബി.ഇ.സി ജനറൽ മാനേജർ മാത്യു വർഗീസ്, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. അസോസിയേഷൻ ജനറൽ കോഓഡിനേറ്റർ ശ്രീംലാൽ മുരളി, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി എന്നിവർ സംസാരിച്ചു.
ഫെസ്റ്റിവൽ കൺവീനർ മണിക്കുട്ടൻ എടക്കാട്, ഉബൈദ് പള്ളുരുത്തി, മഞ്ജു മോഹൻ, ശൈലേഷ്, ബൈജു തോമസ് എന്നിവർ നേതൃത്വം നൽകി. മാർച്ച് 29, 30, 31 തീയതികളിൽ നടന്ന ഫെസ്റ്റിവലിൽ 26 ചിത്രങ്ങൾ മത്സരിച്ചു. ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, സിനിമ, തിയറ്റർ അഭിനേത്രി സജിത മഠത്തിൽ, ഫിലിം എഡിറ്റർ വി. വേണുഗോപാൽ എന്നിവർ അടങ്ങിയ ജൂറിയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.