കുവൈത്ത് സിറ്റി: ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി ജീവനുകൾ അപഹരിക്കപ്പെടുകയും വീടുകൾ തകരുകയും സ്വത്ത് വകകൾ നഷ്ടപ്പെടുകയും ചെയ്ത വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പ്രദേശത്തെ സമഗ്ര പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പീപ്ൾസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് കെ.ഐ.ജി പ്രവർത്തിക്കുന്നത്. ആദ്യ ഗഡുവായ പത്തു ലക്ഷം ഇതിനകം പീപ്ൾസ് ഫൗണ്ടേഷന് കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. അംഗങ്ങളുടെ സംഭാവനകൾക്കൊപ്പം പൊതുജന പങ്കാളിത്തത്തോടെ ജനകീയമായി പിരിച്ചെടുക്കാനാണ് കെ.ഐ.ജി ലക്ഷ്യമിടുന്നത്. സർവസ്വവും നഷ്ടപ്പെട്ട സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള മഹത്തായ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണമെന്ന് കെ.ഐ.ജി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.