കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫര്‍വാനിയ മേഖല കമ്മിറ്റി മാസാന്ത ദിക്റ് ദുആ മജ്ലിസും റമദാന് പ്രഭാഷണവും സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടി സഫിയുല്ലാഹി ജമലുല്ലൈലി തങ്ങൾ മണ്ണാർക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു.നിര്‍ധനരെയും അനാഥരെയും ചേര്‍ത്തുനിര്‍ത്തി ഇസ്ലാമിക് കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ദാനധർമങ്ങള്‍ ആപത്തുകളെ തടഞ്ഞുനിര്‍ത്തുമെന്ന നബിവചനം ഈ പുണ്യ റമദാന് മാസത്തില്‍ നമുക്കേവര്‍ക്കും പ്രചോദനമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.'ആത്മാന്വേഷണത്തിെൻറ റമദാന്' തലക്കെട്ടിൽ നടക്കുന്ന കാമ്പയിനിെൻറ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നടത്തി.
കെ.ഐ.സി ഫര്‍വാനിയ മേഖല പ്രസിഡൻറ് അഷ്റഫ് അന്‍വരി പട്ടാമ്പി അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള സംസാരിച്ചു.മേഖല ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് മൗലവി പുളിങ്ങോം സ്വാഗതവും ട്രഷറര്‍ ജുനൈദ് കൊറ്റി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.