കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി നേതൃത്വത്തില്‍ ‘ഇയാദ’ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫർവാനിയ മെട്രോ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ആദ്യഘട്ട മെഡിക്കൽ ക്യാമ്പ് 150ലധികം ആളുകൾ ഉപയോഗപ്പെടുത്തി.
ഐ.യു.എം.എൽ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി പ്രാർഥന നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള ഫാമിലി പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം മെട്രോ കെയർ ഗ്രൂപ് സി.ഇ.ഒ ഹംസ പയ്യന്നൂരിൽനിന്ന് കെ.ഐ.സി ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി ഏറ്റുവാങ്ങി.
കെ.ഐ.സി കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും അഷ്റഫ് തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു. കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ റസാക്ക് വാളൂർ, സിറാജ് എരഞ്ഞിക്കൽ, കെ.ഐ.സി കേന്ദ്ര നേതാക്കളായ അബ്ദുല്ലത്തീഫ് എടയൂർ, നാസർ കോഡൂർ, ഇസ്മായിൽ ഹുദവി, അബ്ദുൽ ഹകീം മൗലവി, ഫാസിൽ കരുവാരകുണ്ട്, മുനീർ പെരുമുഖം, ഹുസൻകുട്ടി, സവാദ് കൊയിലാണ്ടി, ശിഹാബ് കോഡൂർ, ഷമീർ പാണ്ടിക്കാട്, റിയാസ് ചെറുവത്തൂർ മറ്റു കേന്ദ്ര, മേഖല നേതാക്കൾ പരിപാടികൾ ഏകോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.