കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഇയാദ' മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ വെച്ച് മൂന്നു ഘട്ടങ്ങളിലായാണ് ക്യാമ്പ്. ആഗസ്റ്റ് 18 നു ഫർവാനിയയിലും, 25 നു സാൽമിയയിലും, സെപ്റ്റംബർ ഒന്നിന് ഫഹാഹീലുമാണ് ക്യാമ്പ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം.
മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചാണ് പദ്ധതി. മെഗാ മെഡിക്കൽ ക്യാമ്പ് മുസ്ലിം ലീഗ് സംസ്ഥന സെക്രട്ടറി അബ്ദുൽ റഹ്മാൻ രണ്ടത്താണി സംബന്ധിക്കും. കുവൈത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുക്കും. രാവിലെ ഏഴുമുതൽ 11 വരെയാകും ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.