കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാൻ കാമ്പയിൻ ഉദ്ഘാടന സമ്മേളനം അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു. ‘റമദാൻ വിശുദ്ധിയുടെ കർമ സാഫല്യം' എന്ന ശീർഷകത്തിലാണ് കാമ്പയിൻ. ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി പ്രാർഥന നിർവഹിച്ചു. കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. റമദാൻ കർമങ്ങളെ ശുദ്ധീകരിക്കാനും ജീവിതരീതി ചിട്ടപ്പെടുത്താനും ഉപയോഗിക്കണമെന്നു അദ്ദേഹം ഓർമിപ്പിച്ചു. മുഹമ്മദ് അലി പുതുപ്പറമ്പ്, നാസർ കോഡൂർ, ഹുസൻ കുട്ടി കേന്ദ്ര-മേഖല-യൂനിറ്റ് ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ സന്നിഹിതരായി. കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി നെല്ലായ സ്വാഗതവും കേന്ദ്ര സെക്രട്ടറി അബ്ദുൽ ഹകീം മുസ്ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.