കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ‘റമദാൻ കാമ്പയിൻ- 2023’ ന്റെ ഭാഗമായി സംഘടിപ്പിച്ച റമദാൻ പ്രഭാഷണം സമാപിച്ചു. സമാപന ദിനത്തിൽ കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ പ്രഭാഷണം നടത്തി. റമദാനിന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് സർവ ജീവജാലങ്ങൾക്കും നന്മ ചെയ്ത് ജീവിതത്തെ മനോഹരമാക്കാൻ നോമ്പ് നമ്മുടെ ശരീരത്തെ പ്രാപ്തമാക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ആദ്യ ദിനത്തിൽ കെ.ഐ.സി മഹ്ബൂല മേഖല പ്രസിഡന്റ് മുഹമ്മദ് അമീൻ മുസ്ലിയാർ ചേകനൂർ ‘കാരുണ്യം, സംസ്കരണം, മോചനം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യബന്ധങ്ങൾ ദൃഢമാക്കാനും സ്നേഹസൗഹൃദങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും വിശുദ്ധമായ റമദാൻ ദിനങ്ങളെ ഉപയോഗപ്പെടുത്താൻ അദ്ദേഹം ഓർമപ്പെടുത്തി. അബ്ബാസിയ്യ ഇന്ത്യൻ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടന്ന പരിപാടിയിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു. റമദാന് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയിക്കുള്ള സ്വർണനാണയസമ്മാനം വേദിയിൽ വിതരണം ചെയ്തു.
കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി, കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത്, കെ.കെ.എം.എ കേന്ദ്ര സെക്രട്ടറി കെ.സി. റഫീഖ്, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് വി.പി. മുഹമ്മദലി തുടങ്ങിയവരും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, ഇല്യാസ് മൗലവി, ഹകീം മുസ്ലിയാർ വാണിയന്നൂർ, ഇസ്മായിൽ ഹുദവി, ശിഹാബ് മാസ്റ്റർ, നാസർ കോഡൂർ, എൻജിനീയർ മുനീർ പെരുമുഖം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.