കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സർഗലയ വിങ് കുവൈത്തിലെ സമസ്തയുടെ മൂന്ന് മദ്റസകളിലെ വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച സര്‍ഗലയം കലാമത്സരത്തില്‍ അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ ജേതാക്കളായി. ഫഹാഹീല്‍ ദാറുല്‍ തഅലീമുല് ഖുര്‍ആന്‍ മദ്റസ രണ്ടാം സ്ഥാനവും മദ്റസതുന്നൂര്‍ സാല്‍മിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളില്‍ ഓൺലൈനായി നടത്തിയ മത്സരങ്ങളിൽ റൈഹാൻ റോഷൻ ഫഹാഹീൽ (സബ് ജൂനിയർ), മുഹമ്മദ് നിദാൽ അബ്ബാസിയ (ജൂനിയർ), മുഹമ്മദ് സഹദ് അബ്ബാസിയ (സീനിയർ) എന്നിവർ കലാപ്രതിഭകളായി. പ്രശസ്ത ഗാനരചയിതാവ് ഒ.എം. കരുവാരകുണ്ട് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സർഗലയ സെക്രട്ടറി മനാഫ് മൗലവി അധ്യക്ഷത വഹിച്ചു. കെ.ഐ.സി പ്രസിഡൻറ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള പ്രാർഥന നടത്തി. ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ വിജയികളെ പ്രഖ്യാപിച്ചു.
ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, അബ്ദുൽ ഹമീദ് അൻവരി, ഫൈസൽ ചാനേത്ത്, നിസാർ അലങ്കാർ എന്നിവർ സംസാരിച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി പരിപാടികള്‍ ഏകോപിപ്പിച്ചു. കേന്ദ്ര സർഗലയ വിങ് കണ്‍വീനര്‍ ഇസ്മാഈൽ വള്ളിയോത്ത് സ്വാഗതവും ഫഹാഹീൽ മേഖല കോഓഡിനേറ്റർ ആദിൽ എടവണ്ണപ്പാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.