സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ക -തൗ​ഫീ​ഖ് മ​മ്പാ​ട്

ഖൈ​ത്താ​ൻ: ഫാ​ഷി​സ​ത്തി​​​​െൻറ ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന സ​മ​കാ​ലീ​ന സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ഹൃ​ദം ശ​ക്ത​മാ​ക്കി സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ ത​ക​രാ​തെ കാ​ത്തു​സൂ​ക്ഷി​ക്കാ​​ൻ വി​ശ്വാ​സി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്ന് എ​സ്.​ഐ.​ഒ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് മ​മ്പാ​ട് പ​റ​ഞ്ഞു. 
കെ.​ഐ.​ജി കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന​സ്സും ശ​രീ​ര​വും ആ​ത്മാ​വും ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന പ്ര​ക്രി​യ​യാ​ണ് നോ​മ്പ്. ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ഴും ശേ​ഷി​ക്കു​ന്ന സൗ​ഭാ​ഗ്യ​ത്തി​ൽ ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന വി​ശ്വാ​സ​മാ​ണ് ഉ​ണ്ടാ​വേ​ണ്ട​ത്. സ​ൽ​ക​ർ​മ​ങ്ങ​ൾ അ​ധി​ക​രി​പ്പി​ച്ചും ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കി​യും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ച്ചും വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തെ ഫ​ല​വ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഖൈ​ത്താ​ൻ അ​ൽ ഗാ​നിം മ​സ്ജി​ദി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സ​മ്മേ​ള​നം ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മു​ൻ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൗ​ലാ​നാ ഇ​അ്ജാ​സ് അ​സ്​​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​സ​മൂ​ഹം ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗ​ത്ത് വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ലോ​ക​ത്ത് മി​ക്ക​യി​ട​ത്തും ഇ​ന്നും അ​ശാ​ന്തി​യും സം​ഘ​ർ​ഷ​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും മൂ​ലം മ​നു​ഷ്യ​ജീ​വി​തം ദു​സ്സ​ഹ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​വാ​സി​ക​ളെ​ന്ന നി​ല​ക്ക് ജീ​വി​ക്കു​ന്ന രാ​ജ്യ​ത്തോ​ടെ​ന്ന പോ​ലെ മാ​തൃ​രാ​ജ്യ​ത്തോ​ടു​മു​ള്ള ബാ​ധ്യ​ത​ക​ൾ നി​റ​വേ​റ്റാ​ൻ നാം ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ സു​ബൈ​ർ അ​റ​ബി​ക് സെ​ഷ​ൻ നി​യ​ന്ത്രി​ച്ചു. അ​ൻ​വ​ർ സ​ഈ​ദ് ഖു​ർ​ആ​ൻ ക്ലാ​സ് ന​ട​ത്തി. ഫി​മ പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് ഇ​ഫ്തി​ഖാ​ർ അ​ഹ​മ്മ​ദ് ആ​ശം​സ​യ​ർ​പ്പി​ച്ചു. 
കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. മു​ഹ​മ്മ​ദ് ശ​രീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഖി​റാ​അ​ത്ത്​ ന​ട​ത്തി. കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. കു​വൈ​ത്ത്​ മു​ൻ എം.​പി ഡോ. ​നാ​സി​ർ അ​ൽ​സാ​നി​അ്, ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം മു​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ത്വ​ല​ഖ് അ​ൽ​ഖ​റാ​വി, ഖാ​ലി​ദ് അ​ൽ​സ​ബ​അ് (ഐ.​പി.​സി), അ​ബ്​​ദു​ന്നാ​സി​ർ അ​ബ്​​ദു​ൽ ജാ​ദി​ർ (ഐ.​ഐ.​സി.​ഒ), അ​ബ്​​ദു​ല്ല അ​ൽ നൂ​രി (അ​ൽ നൂ​രി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി), എ​ൻ​ജി. അ​ബ്​​ദു​ല്ല അ​ൽ ഹു​ദൈ​ബ് (ജം​ഇ​യ്യ​ത്തു​ൽ ഇ​സ്​​ലാ​ഹ്), അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ൽ മു​നീ​ഫ്, മു​ഹ​മ്മ​ദ് അ​ലി (മ​സ്ജി​ദു​ൽ ക​ബീ​ർ), ഫി​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ല്ല, ഖ​ലീ​ൽ അ​ടൂ​ർ, കെ.​ഐ.​ജി ട്ര​ഷ​റ​ർ എ​സ്.​എ.​പി. ആ​സാ​ദ്, വെ​സ്​​റ്റ്​ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ്‌ ഹ​മീ​ദ്, ഈ​സ്​​റ്റ്​ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ കെ. ​മൊ​യ്തു, യൂ​ത്ത് ഇ​ന്ത്യ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ബാ​സി​ത്ത്, മു​ഹ​മ്മ​ദ് ജ​മാ​ൽ, അ​ബൂ ബു​ഷ​രി, അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ഹ​മ്മ​ദ്, എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ഇ​ഫ്താ​റോ​ടു​കൂ​ടി സ​മാ​
പി​ച്ചു.  
 

Tags:    
News Summary - kig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.