കെ.​കെ.​ബി സ്പോ​ർ​ട്സ് ക്ല​ബും കു​വൈ​ത്ത്​ ക്നാ​നാ​യ യൂ​ത്ത് ലീ​ഗും സം​യു​ക്ത​മാ​യി ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ര​ക്​​ത​ദാ​ന ക്യാ​മ്പ് 

കെ.​കെ.​ബി, കെ.​സി.​വൈ.​എ​ൽ, ബി.​ഡി.​കെ സം​യു​ക്ത റ​മ​ദാ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​ബി സ്പോ​ർ​ട്സ് ക്ല​ബും കു​വൈ​ത്ത്​ ക്നാ​നാ​യ യൂ​ത്ത് ലീ​ഗും സം​യു​ക്ത​മാ​യി ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ റ​മ​ദാ​ൻ സ്പെ​ഷ​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.റ​മ​ദാ​നി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ര​ക്ത​ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​യി സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​െൻറ പ്ര​ത്യേ​ക അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ 174 പേ​ർ പ​ങ്കെ​ടു​ക്കു​ക​യും, 155 പേ​ർ ര​ക്ത​ദാ​നം ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​വാ​സി ക്ഷേ​മ​നി​ധി ​ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം എ​ൻ. അ​ജി​ത്​​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മെ​ജി​ത് കു​റു​പ്പ​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു​ജി ബ​ത്തേ​രി, ബി.​ഡി.​കെ ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മാ​വേ​ലി​ക്ക​ര, കെ.​കെ.​സി.​എ പ്ര​സി​ഡ​ൻ​റ്​ ജോ​ബി ചാ​മ​ക​ണ്ട​യി​ൽ, കെ.​കെ.​ബി പ്ര​സി​ഡ​ൻ​റ്​ ജി​സ്മോ​ൻ, കെ.​സി.​വൈ.​എ​ൽ പ്ര​സി​ഡ​ൻ​റ്​ റ്റോ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.ക്യാ​മ്പ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​നു​ള്ള മെ​മ​േ​ൻ​റാ​ക​ൾ ബി.​ഡി.​കെ കു​വൈ​ത്ത്​ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം രാ​ജ​ൻ തോ​ട്ട​ത്തി​ൽ, കെ.​കെ.​ബി, കെ.​സി.​വൈ.​എ​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. ര​ഘു​ബാ​ൽ ബി.​ഡി.​കെ സ്വാ​ഗ​ത​വും കെ.​കെ.​ബി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നി​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്. ക്യാ​മ്പ് ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ തോ​മ​സ് അ​രീ​ക്ക​ര, ലി​ജോ മ​റ്റ​ക്ക​ര, ബി.​ഡി.​കെ പ്ര​വ​ർ​ത്ത​ക​രാ​യ ജ​യ​ൻ, അ​ജി​ത്, ജി​തി​ൻ ജോ​സ്, നി​മി​ഷ്, ജോ​ളി എ​ന്നി​വ​രും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ, ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ ര​ക്ത​ദാ​ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രും അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ര​ക്ത​ദാ​താ​ക്ക​ളു​ടെ സൗ​ജ​ന്യ​സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​രും ബി.​ഡി.​കെ കു​വൈ​ത്തി​െൻറ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ളാ​യ 69997588, 51510076 എ​ന്നി​വ​യി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.