കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ വെളളിയാഴ്ച അബ്ബാസിയ്യ ഇന്റർ ഗ്രേറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഫാമിലി കോൺഫറൻസ് സംഘടിപ്പിക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടി കുവൈത്ത് പാർലമെൻറ് മുൻ അംഗം മുഹമ്മദ് ഹായിഫ് അൽ മുത്വൈരി ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി.കെ. അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തും. യു.എ.ഇ കോർഫക്കാൻ മസ്ജിദ് തൗഹീദ് ഖത്തീബും പ്രബോധകനമായ സിറാജുൽ ഇസ്ലാം ബാലുശ്ശേരി സമാപന പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പരിപാടിയിൽ പ്രത്യേക സൗകര്യമുണ്ടാകും.വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.