കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ (കെ.കെ.എം.എ) ആതുര സേവന വിഭാഗമായ മാഗ്നെറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ ദേശീയ ദിനത്തിന്റെ ഭാഗമായി ‘രക്തദാനം മഹാദാനം’ എന്ന പേരിലാണ് ക്യാമ്പ്. ജാബ്രിയ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൽ വ്യാഴാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി എട്ടുവരെയാണ് ക്യാമ്പ്.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷേലാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. കെ.കെ.എം.എ കേന്ദ്ര-സോൺ, ബ്രാഞ്ച് നേതാക്കൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.