കുവൈത്ത് സിറ്റി: മാതാപിതാക്കളുടെ സന്തോഷത്തിന്മേലും ആശീർവാദത്തിന്മേലും മാത്രമാക ണം ജീവിതവും നേട്ടവും കെട്ടിപ്പൊക്കേണ്ടതെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷ കനുമായ മുനീർ ഹുദവി വിളയിൽ. കെ.കെ.എം.എ സംഘടിപ്പിച്ച വിജ്ഞാന പ്രഭാഷണ പരമ്പരയിൽ അ ബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ ‘മാതാപിതാക്കൾ ഭാരമാകുന്നുവോ’ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെ ഒറ്റപ്പെടുത്തി ജീവിതം കെട്ടിപ്പടുക്കുന്നവർ നരകത്തിലേക്കുള്ള പാത തിരഞ്ഞെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അരങ്ങു വാഴുന്ന അധാർമികത’ എന്ന വിഷയത്തിൽ സിറ്റി സോണൽ പരിപാടി വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ - സീനിയർ ഓഡിറ്റോറിയത്തിൽ നടന്നു. അഹ്മദി സോണൽ പരിപാടി ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ മംഗഫ് നജാത് സ്കൂളിൽ നടക്കും. ‘സാമൂഹിക ബന്ധം ഇസ്ലാമിക വീക്ഷണത്തിൽ’ വിഷയത്തിലാണ് ഇവിടെ പ്രഭാഷണം. ഫർവാനിയ സോണൽ പരിപാടി മുഖ്യ രക്ഷാധികാരി സിദ്ദീഖ് കൂട്ടുമുഖം ഉദ്ഘാടനം ചെയ്തു.
സോണൽ പ്രസിഡൻറ് മജീദ് റവാബി അധ്യക്ഷത വഹിച്ചു. മുനീർ ഹുദവിക്ക് ചെയർമാൻ എൻ.എ. മുനീറും ഇൻറഗ്രേറ്റഡ് സ്കൂൾ ജീവനക്കാരൻ ഷറഫുദ്ദീന് അബ്ദുൽ ഫത്താഹ് തയ്യിലും ഉപഹാരം നൽകി. സിദ്ദീഖ് സ്വലാഹി ഖിറാഅത്ത് നടത്തി. വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, പ്രസിഡൻറ് എ.പി. അബ്ദുൽ സലാം, ഫരീദ് ഹാജി എന്നിവർ സംസാരിച്ചു. സുൽഫിഖർ സ്വാഗതവും പി. മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.