കുവൈത്ത് സിറ്റി: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ 420 കിലോ സാധനങ്ങൾ അടങ്ങിയ 13 കാർട്ടൺ നാട്ടിലേക്ക് കയറ്റിയയച്ചു. ഫഹാഹീൽ ബ്രാഞ്ചിെൻറ നേതൃത്വത്തിൽ ഫഹാഹീലിലെ കടകളിൽനിന്ന് വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, സോപ്പ്, ശുചീകരണ സാമഗ്രികൾ, തണുപ്പ് തടയാനാവശ്യമായ വസ്ത്രങ്ങൾ മുതലായവ സൗജന്യമായി ശേഖരിക്കുകയും തരംതിരിച്ച് നാട്ടിലേക്ക് അയക്കുകയുമായിരുന്നു.
ക്യാമ്പുകളിലേക്കുള്ള വിതരണം കെ.കെ.എം.എ പ്രവർത്തകർ നേരിട്ട് നാട്ടിൽ നിർവഹിക്കും. കഠിന പ്രയത്നം ചെയ്ത ബ്രാഞ്ച്, യൂനിറ്റ് പ്രവർത്തകർക്കും മിതമായ നിരക്കിൽ കാർഗോ സംവിധാനം നൽകിയ സ്പീഡെക്സ് കാർഗോ എന്ന സ്ഥാപനത്തിനും ഫഹാഹീൽ ബ്രാഞ്ച് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.