അബ്ബാസിയ: പ്രാർഥനയെന്നത് കർമം ചെയ്ത ശേഷം അതിെൻറ പ്രതിഫലം കിട്ടാൻ വേണ്ടിയുള്ളതാകണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മഅ്മൂൻ ഹുദവി. കെ.കെ.എം.എ ഫർവാനിയ സോണൽ അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ നടത്തിയ റമദാൻ മജ്ലിസിൽ ‘റയ്യാൻ എന്ന കവാടം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുണ്യ റമദാൻ പ്രാർഥനക്ക് ഉത്തരം കിട്ടുന്ന മാസമാണ്. എന്നാൽ, പ്രാർഥന ഉയരേണ്ടത് അതിനായി നടത്തിയ പ്രവർത്തനം സ്വീകരിക്കാനാവണം. കർമമാണ് പ്രാർഥനക്ക് ജീവൻ നൽകുന്നത്. റമദാനിലെ ദിവ്യഗ്രന്ഥപാരായണം പുണ്യകരമെങ്കിലും ഖുർആനിെൻറ ഉള്ളറിഞ്ഞ്, സത്ത ഉൾക്കൊണ്ട് പാരായണം ചെയ്താൽ മാത്രമേ അതിെൻറ ഗുണം അനുഭവപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തിലേറെ പേർ മജ്ലിസിൽ ഒത്തുചേർന്നു. കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. മജീദ് റവാബി അധ്യക്ഷത വഹിച്ചു. അബ്ബാസിയ മേഖല പൊലീസ് മേധാവി കേണൽ ഇബ്രാഹിം അബ്ദുല്ല, ഇബ്രാഹിം കുന്നിൽ, ഹംസ പയ്യന്നൂർ, എ.പി. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. വി.കെ. ഗഫൂർ സ്വാഗതവും ബഷീർ മാങ്കടവ് നന്ദിയും പറഞ്ഞു. മുഹമ്മദ് അബു യാസീൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.