കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ജനറൽ കൗൺസിൽ യോഗം അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ ചേർന്നു. ജില്ല പ്രസിഡന്റ് അലി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി സംസഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുല്ല കടവത്ത് പ്രവർത്തന റിപ്പോർട്ടും, സെക്രട്ടറി എസ്.എം. ഹമീദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുൽ ഹക്കീം ഹസനി പ്രാർഥന നിർവഹിച്ചു. അബ്ദുല്ല കടവത്ത് സ്വാഗതവും, ഹനീഫ് പാലായി നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സിറാജ് എരിഞ്ഞിക്കൽ, സംസ്ഥാന ട്രഷറർ ഹാരിസ് വെള്ളിയോത്ത് എന്നിവർ മേൽനോട്ടം വഹിച്ചു.
പുതിയ ഭാരവാഹികളായി റസാഖ് അയ്യൂർ (പ്രസി.),ഹനീഫ് പാലായി (ജന.സെക്ര.), കുതുബുദ്ദീൻ (ട്രഷ.), അഷ്റഫ് തൃക്കരിപ്പൂർ,അബ്ദുല്ല കടവത്ത്,ഫാറൂഖ് തെക്കേക്കാട്,സുഹൈൽ ബെല്ല,കബീർ തളങ്കര (വൈസ് പ്രസി.), അലി മാണിക്കോത്ത്, റഫീഖ് ഒളവറ, ടി കെ. മുത്തലിബ് , ബഷീർ മുന്നിപ്പാടി, ഖാലിദ് പള്ളിക്കര (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.