കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസികളുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈത്ത് (കെ.ഒ.ഡി.പി.എ.കെ) 2022-23 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോജി മാത്യുവിന്റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ റോബിൻ ലൂയിസ് കണക്ക് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അനൂപ് സോമൻ(പ്രസി), ജസ്റ്റിൻ ജെയിംസ് (ജന. സെക്ര), സുമേഷ് (ട്രഷ), ബിനോയ് സെബാസ്റ്റ്യൻ, ജിയോ തോമസ് (രക്ഷാധികാരി), ഡോജി മാത്യു, സി.എസ്. ബത്താർ, ജിജോ ജേക്കബ് കുര്യൻ, പ്രസാദ്നായർ (അഡ്വൈസറി ബോർഡ് അംഗം), രതീഷ് കുമ്പളത്ത്, സുബിൻ ജോർജ് (വൈസ് പ്രസി), വിജോ, നിജിൻ ബേബി (ജോ. സെക്ര), ജോസഫ് (ജോ. ട്രഷ), ഭൂപേഷ് (ജോ. ട്രഷ), പ്രിയ ജാഗ്രത് (ജോ. ചാരിറ്റി കൺവീനർ), സിറിൽ ജോസഫ് (മെംബർഷിപ് കോഓഡിനേറ്റർ), അർജുൻ (മീഡിയ പബ്ലിസിറ്റി കൺവീനർ), ജിത്തുതോമസ് (ജോ. മീഡിയ പബ്ലിസിറ്റി കൺവീനർ), അരുൺ രവി (ലൈവ് വെബ്കാസ്റ്റ് ഫോട്ടോ /വിഡിയോ കോഓഡിനേറ്റർ), രജിത വിനോദ് (മഹിളാ ചെയർപേഴ്സൻ), റിഥ നിമിഷ്, ബീന വർഗീസ് (ജോ. മഹിളാ ചെയർപേഴ്സൻ), ഷൈജു എബ്രഹാം, സിബി പീറ്റർ, ദീപു ഗോപാലകൃഷ്ണൻ, ആയിഷ ഗോപിനാഥ്, ജോജോ ജോർജ്, ഷൈജു ജേക്കബ്, അക്ഷയ് രാജ്, അർജുൻ സജിമോൻ, ബിനിൽ എബ്രഹാം, ഷാൻസി മോൾ, ശ്രീകാന്ത്, ബിജു കെ. ജോൺ, അക്ഷയ് മനോജ്, പ്രദീപ് കുമാർ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ കോഓഡിനേറ്റർമാരായി പ്രജിത്ത് പ്രസാദ് (അബ്ബാസിയ), റോബിൻ ലൂയിസ് (മംഗഫ്), സന്ദീപ് നായർ (ഫഹാഹീൽ), അനിൽ കുറവിലങ്ങാട് (മെഹബുള്ള), അനന്ദു രവീന്ദ്രൻ (സാൽമിയ) എന്നിവരും ചുമതലയേറ്റു. സി.എസ്. ബത്താർ, ജിജോ ജേക്കബ് കുര്യൻ, പ്രസാദ് നായർ എന്നിവർ വരണാധികാരികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.