കുവൈത്ത് സിറ്റി: ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പുത്തൂർ സ്വദേശിയും കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് മംഗഫ് യൂനിറ്റ് അംഗവും കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി ജീവനക്കാരനുമായിരുന്ന എൻ.കെ. പൊന്നന് സമാജം യാത്രയയപ്പ് നൽകി. ഫോക്ക് ഹാളിൽ ചേർന്ന യോഗത്തിൽ കൺവീനർ ടി.ഡി. ബിനിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യു, സെക്രട്ടറിമാരായ ജയൻ സദാശിവൻ, വർഗീസ് വൈദ്യൻ എന്നിവർ സംസാരിച്ചു. പൊന്നൻ മറുപടി പ്രസംഗം നടത്തി. അബ്ദുൽ വാഹിദ് സ്വാഗതവും ബൈജു മിഥുനം നന്ദിയും പറഞ്ഞു. സലിംരാജ് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.