കുവൈത്ത് സിറ്റി: അസുഖം കാരണം നാട്ടിൽപോകാൻ ടിക്കറ്റെടുത്ത് കാത്തിരുന്ന കൊല്ലം സ്വദേശിനിക്ക് ആ ആഗ്രഹം സഫലമായില്ല. ചൊവ്വാഴ്ച നാട്ടിലേക്ക് ടിക്കറ്റെടുത്ത അവർ തിങ്കളാഴ്ച മരിച്ചു. കൊല്ലം ആയിരനല്ലൂർ സ്വദേശിനി സത്യവതി (46)യാണ് കുവൈത്തിൽ നിര്യാതയായത്. സാൽമിയയിൽ ഹൗസ് മെയ്ഡ് ആയി ജോലി ചെയ്തുവരുകയായിരുന്നു.
രണ്ടുദിവസം മുമ്പ് പനിയെ തുടർന്ന് ബ്ലഡ് പ്രഷർ കൂടുകയും സത്യവതിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിൽ പോകാൻ ടിക്കറ്റെടുക്കുകയും ചെയ്തു. തിങ്കളാഴ്ച അസുഖം മൂർഛിച്ചതിനെതുടർന്ന് സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് മുബാറക്ക് അൽ കബീർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ച് മരിക്കുകയായിരുന്നു. 10 വർഷമായി കുവൈത്തിലുള്ള സത്യവതി അവിവാഹിതയാണ്. പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂനിറ്റ് എക്സി.അംഗമായിരുന്നു.
പിതാവ്: ഗബ്രിയേൽ. മാതാവ് ചിന്നമ്മ. രണ്ടു സഹോദരങ്ങളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ടീം വെൽഫെയർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.