കുവൈത്ത് സിറ്റി: കുവൈത്തിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കുവൈത്ത് കൊട്ടാരക്കര പ്രവാസി സമാജം (കെ.കെ.പി.എസ്) ഓണാഘോഷം സംഘടിപ്പിക്കുന്നു. നവംബർ നാലിന് രാവിലെ 9.30 മുതൽ 3.30 വരെ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടക്കും.
പരിപാടിയുടെ ഫ്ലയറിന്റെ പ്രകാശനം ട്രഷറർ സന്തോഷ് കളപില, മീഡിയ കോഓഡിനേറ്ററും കൊട്ടാരക്കരോത്സവം പ്രോഗ്രാം കൺവീനറുമായ ഷംന അൽ അമീന് നൽകി നിർവഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി അലക്സാണ്ടർ, രതീഷ് രവി, ജിബി കെ. ജോൺ, അൽ അമീൻ മീരാസാഹിബ്, സന്തോഷ് കളപില, അനീഷ് ടി.വി, ജെറിൻസോജോ, രജനി അനീഷ്, ശാലു തോമസ്, റെജിമോൻ ജോർജ്, അരുൺ മോഹൻ, രാജ് റോയ് എന്നിവർ സന്നിഹിതരായി.
ഓണാഘോഷത്തിൽ ഓണസദ്യ, ഗാനമേള, മാവേലിയെഴുന്നള്ളത്ത്, അത്തപ്പൂക്കളം, തിരുവാതിര, ഡാൻസ്, കലാപരിപാടികൾ എന്നിവ അരങ്ങേറും. ഓർക്കിഡ്സ് മ്യൂസിക്കൽ ഇവന്റ്സിന്റെ ഗാനമേളയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.