കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 1157 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,03,055 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 1045 പേർ ഉൾപ്പെടെ 1,88,167 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 13,747 പേരാണ് ചികിത്സയിലുള്ളത്. 181 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ വർധിച്ചു. ചൊവ്വാഴ്ച 7760 പേർക്ക് കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 18,67,338 പേർക്ക് പരിശോധന നടത്തി. എട്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ 1141 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഇൗ ആഴ്ച കേസ് നിരക്ക് കുറഞ്ഞത് പ്രതീക്ഷക്ക് വക നൽകുന്നു. അതേസമയം, മരണനിരക്ക് കുറഞ്ഞിട്ടില്ല.
ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്. കർഫ്യൂ ഏർപ്പെടുത്തിയത് വരുന്ന ആഴ്ചകളിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടാക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആഴ്ച കോവിഡ് കേസുകൾ തുടർച്ചയായി നാലുദിവസം സർവകാല റെക്കോഡ് ഭേദിച്ച് കുതിച്ചതിന് ശേഷമാണ് പിന്നീട് അൽപം കുറഞ്ഞത്. അതേസമയം, തീവ്രപരിചരണ വിഭാഗത്തിൽ ആളുകൾ കൂടിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്. 35 ശതമാനത്തിനുമേൽ ഇതിനകം നിറഞ്ഞുകഴിഞ്ഞു. ഇതേനിലയിൽ വർധിക്കുകയാണെങ്കിൽ ഏതാനും മാസങ്ങൾക്കകം സ്ഥിതി ഗുരുതരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.