കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2021-2023 വർഷത്തേക്കുള്ള സെൻട്രൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ റിപ്പോർട്ടും ട്രഷറർ സന്തോഷ് പുനത്തിൽ കണക്കും അവതരിപ്പിച്ചു. ഈ കാലയളവിൽ മരണപ്പെട്ട കെ. ആലിക്കോയ, അൻവർ ആൻസ് തുടങ്ങിയവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് യോഗ നടപടികൾ ആരംഭിച്ചത്. സ്ഥാപകാംഗം നാസർ തിക്കോടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ബഷീർ ബാത്ത (പ്രസി.), കൃഷ്ണൻ കടലുണ്ടി, സഹീർ ആലക്കൽ, ടി.എം. പ്രജു (വൈസ് പ്രസി.), എം.എം. സുബൈർ (ജന. സെക്ര., മീഡിയ), ഷിജിത് കുമാർ ചിറക്കൽ (ട്രഷ.), ഇല്യാസ് തോട്ടത്തിൽ, സുരേഷ് മാത്തൂർ, സന്തോഷ് പുനത്തിൽ (അഡ്വൈസറി മെംബർമാർ), ഉബൈദ് ചക്കിട്ടക്കണ്ടി (മെംബർഷിപ് സെക്ര.), എം.പി. അബ്ദുറഹ്മാൻ (ചാരിറ്റി സെക്ര.), ഫിറോസ് നാലകത്ത് (ആർട്സ് ആൻഡ് കൾചർ സെക്ര.), രാമചന്ദ്രൻ പെരിങ്ങൊളം (സ്പോർട്സ് സെക്ര.), അസീസ് തിക്കോടി (ചീഫ് ഓഡിറ്റർ).
എം.പി. അബ്ദുറഹ്മാൻ, റൗഫ് പയ്യോളി, ഹനീഫ കുറ്റിച്ചിറ, മൻസൂർ ആലക്കൽ, പ്രത്യുപ്നൻ, റഹീസ് ആലിക്കോയ, കെ.ടി. സമീർ, വി.എ. ഷംസീർ, ഷൗക്കത്ത് അലി, ശ്യാം പ്രസാദ്, തുളസീധരൻ തോട്ടക്കര, ഷാഹിന സുബൈർ, രജിത തുളസീധരൻ എന്നിവർ സംസാരിച്ചു. ഷിജിത് കുമാർ ചിറക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.