കുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്)യുടെ ഒമ്പത് ട്രക്കുകൾ സിറിയയിൽ എത്തിയതായി അധികൃതർ അറിയിച്ചു. ഭക്ഷണം മുതൽ ആരോഗ്യ സംരക്ഷണ സാമഗ്രികൾ വരെയുള്ള 120 ടൺ സഹായ വസ്തുക്കളുമായാണ് ട്രക്കുകൾ എത്തിയത്. ദുരന്തം ബാധിച്ച സിറിയക്കാരുടെ ദുരിതങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് തുർക്കിയിലെ കെ.ആർ.സി.എസ് പ്രതിനിധി ഡോ. എംസാദ് അൽ എനിസി പറഞ്ഞു. ഭൂകമ്പത്തിനു പിറകെ പ്രവർത്തനമാരംഭിച്ച കുവൈത്ത് സഹായ സംഘടനകൾ വിവിധയിടങ്ങളിൽ യഥാസമയം ഫലപ്രദമായ ആശ്വാസം എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.