കുവൈത്ത് സിറ്റി: വടക്കൻ സിറിയയിൽ ഭൂകമ്പം ബാധിച്ച ആയിരത്തോളം കുടുംബങ്ങൾക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സഹായം വിതരണം ചെയ്തു. ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് പറഞ്ഞു.
ശൈത്യകാലാവസ്ഥയിൽ ദുരിതങ്ങൾ ലഘൂകരിക്കാൻ സഹായംകൊണ്ട് കഴിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിലും കൂടുതൽ സഹായം നൽകും. തുർക്കിയ, സിറിയൻ ജനങ്ങൾക്ക് മാനുഷിക സഹായം നൽകുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
ഇതിൽ കുവൈത്ത് നേതൃത്വത്തെയും ജനങ്ങളെയും അൽ ബർജാസ് പ്രശംസിച്ചു. ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായവരെ സഹായിക്കാനുള്ള വിദേശകാര്യ, സാമൂഹിക, സാമൂഹിക വികസന മന്ത്രാലയങ്ങളുടെയും ആർമിയുടെയും മറ്റു സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ അൽ ബർജാസ് പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.