കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച്, അഹമ്മദി സെന്റ് പോൾസ് പുരോഹിതന്മാരെ ആദരിക്കുന്ന ക്ലർജി ദിനം സംഘടിപ്പിക്കും. ബുധനാഴ്ച വൈകീട്ട് ഏഴിന് പാരിഷ് ഹാളിലാണ് പരിപാടി.
പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കുന്ന എൻ.ഇ.സി.കെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ്, പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിച്ച ഡോ. ബെന്യാമിൻ ഗരീബ്, ഡോ. വഫീഖ് കരം എന്നിവരെയും ആദരിക്കും. 35ൽ പരം സഭകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികൾ യോഗത്തിൽ സംബന്ധിക്കും.
ക്ലർജി ദിനത്തിന്റെ വിജയത്തിനായി റോയി കെ. യോഹന്നാൻ (എൻ.ഈ.സി.കെ സെക്രട്ടറി), സജു വാഴയിൽ തോമസ് (കൺ), വിനോദ് കുര്യൻ (പ്രസി), ഷിജോ തോമസ് (സെക്ര), ജീസ് ജോർജ് (ട്രഷ), അജോഷ് മാത്യു, ജെറാൾഡ് ജോസഫ് (ജോ.സെക്ര) എന്നിവരുടെയും കെ.ടി.എം.സി.സി കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.