കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീനികൾക്ക് കുവൈത്തിന്റെ സഹായം തുടരുന്നു. കുവൈത്ത് ഔഖാഫ് പബ്ലിക് ഫൗണ്ടേഷൻ പിന്തുണയോടെ, ഫലസ്തീൻ ചാരിറ്റിയായ അൽ തദാമോൺ (സോളിഡാരിറ്റി) ഫലസ്തീൻ കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. വെസ്റ്റ് ബാങ്ക് നഗരമായ നബ്ലസിലെ ഫലസ്തീൻ കുടുംബങ്ങൾക്ക് 650 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്.
കുവൈത്ത് സൊസൈറ്റി ഫോർ റിലീഫിന്റെ മേൽനോട്ടത്തിലുള്ള ഭക്ഷണ സഹായത്തിന് 31,000 ഡോളറിലധികം ചെലവുണ്ട്. ഡിസംബർ 13ന് നബ്ലസ് ഗവർണറേറ്റിൽ അൽ തദാമോൺ ആരംഭിച്ച സഹായ പദ്ധതിയുടെ ഭാഗമാണിതെന്ന് ചാരിറ്റി അറിയിച്ചു. പദ്ധതിയിൽ കഴിയുന്നത്ര ദുർബലരായ ജനങ്ങളെ ഉൾകൊള്ളിക്കുന്നതായും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണം ബാധിച്ചവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതായും വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണം തുടരുന്നതിനാൽ സഹായം ആവശ്യമുള്ള ധാരാളം കുടുംബങ്ങളുണ്ടെന്ന് ചാരിറ്റി ചെയർമാൻ അലാ മഖ്ബൂൽ പറഞ്ഞു. ഫലസ്തീൻ ജനതയോടുള്ള കുവൈത്തിന്റെ പിന്തുണയെ അഭിനന്ദിച്ച മഖ്ബൂൽ. സഹായ പദ്ധതിക്ക് ധനസഹായം നൽകുന്നതിനും മേൽനോട്ടം വഹിച്ചതിനും ഔഖാഫ് പബ്ലിക് ഫൗണ്ടേഷനും കെ.എസ്.ആറിനും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.