കുവൈത്ത് സിറ്റി: ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസ് കുവൈത്തിൽനിന്ന് ന്യ ൂയോർക്കിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കുന്നു. റൗണ്ട് ട്രിപ് വിമാന സർവിസ് ഉടൻ ആരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് സി.ഇ.ഒ കമാൽ അൽ അവദി വാർത്തക്കുറിപ്പിൽ അറിയിച്ചു. കുവൈത്ത് സംഘവും അമേരിക്കൻ ഗതാഗത വകുപ്പും ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. സുരക്ഷ മുൻകരുതലുകൾ കുറിച്ച് ഇരുപക്ഷവും അവലോകനം ചെയ്തു. കൂടുതൽ രാജ്യങ്ങളിലേക്ക് സർവിസ് ആരംഭിച്ച് രാജ്യാന്തര തലത്തിൽതന്നെ ഉന്നത നിലവാരത്തിലുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ് തുടങ്ങിയവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയർവേസ്. പഴയ വിമാനങ്ങൾ മാറ്റിയും പുതിയത് പാട്ടത്തിനെടുത്തും കൂടുതൽ മത്സരക്ഷമമാക്കാൻ ശ്രമിക്കുകയാണ് അധികൃതർ.
സ്പെയിനിലെ മിലാനിലേക്ക് കഴിഞ്ഞ വർഷം സർവിസ് ആരംഭിച്ചു. മാഞ്ചസ്റ്റർ, ലണ്ടൻ തുടങ്ങി യൂറോപ്യൻ നഗരങ്ങളിലേക്ക് ആരംഭിക്കാനിരിക്കുകയാണ്. ചൈനയിലേക്ക് ഇൗ വേനലിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഡിമാൻഡ് അനുസരിച്ച് ഇത് പിന്നീട് നീട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.