കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് സ്‍പെയിനിലെ മഡ്രിഡ്, മലാഗ എന്നിവിടങ്ങളിലേക്ക് വിമാന സർവിസ് ആരംഭിച്ചു. ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവിസ്. എ330 നിയോ വിമാനങ്ങളാണ് സർവിസ് നടത്തുക. കുവൈത്ത് എയർവേസ് സർവിസ് നെറ്റ്‍വർക്ക് വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിദേശ നഗരങ്ങളിലേക്ക് വിമാനം ആരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് സി.ഇ.ഒ മാഇൻ റസൂഖി പറഞ്ഞു.
ഈ മാസം ഫ്രാൻസിലെ നൈസ്, ആസ്ട്രിയൻ തലസ്ഥാനമായ വിയന്ന എന്നിവിടങ്ങളിലേക്ക് സർവിസ് ആരംഭിക്കും. അടുത്ത മാസങ്ങളിൽ മലേഷ്യയിലെ ക്വാലാലംപൂരിലേക്കും നേപ്പാളിലെ കാഠ്മണ്ഡുവിലേക്കും വിമാന സർവിസ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ യൂറോപ്യൻ നഗരങ്ങളിലേക്ക് കുവൈത്തിൽനിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നും സഞ്ചാരികളുടെ ഡിമാൻഡ് വർധിച്ചിട്ടുണ്ട്.
വേനൽക്കാല അവധി ആഘോഷത്തിന് യൂറോപ്യൻ നഗരങ്ങളെയാണ് കുവൈത്തികൾ പരിഗണിക്കുന്നതെന്ന് വിമാന ഷെഡ്യൂളുകൾ സൂചിപ്പിക്കുന്നു.കുവൈത്ത് എയർവേസ് സ്‍പെയിനിലെ മഡ്രിഡ്, മലാഗ വിമാന സർവിസ് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.