കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ഒമാനിലെ സലാലയിലേക്ക് വിമാന സർവിസ് ആരംഭിച്ചു. പരമ്പരാഗത വാട്ടർ സല്യൂട്ട് നൽകിയും ദോഫാരി കുന്തിരിക്കത്തിന്റെ സുഗന്ധം പൂശിയും സ്വീകരിച്ചു. സലാലക്കും കുവൈത്തിനുമിടയിൽ ആഴ്ചയിൽ ശനി, ചൊവ്വ ദിവസങ്ങളിൽ രണ്ടുവീതം സർവിസായിരിക്കും കുവൈത്ത് എയർവേസ് നടത്തുക.
സലാല എയർപോർട്ട് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സലിം ബിൻ അവാദ് അൽയാഫെയ് കുവൈത്ത് എയർവേസ് വിമാനത്തെ സ്വീകരിച്ചു. ഒമാൻ എയർപോർട്ട്, സലാല എയർപോർട്ട്, പൈതൃക, ടൂറിസം മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, മസ്കത്തിലെ കുവൈത്ത് എംബസി എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഈ വർഷം സലാലയിലേക്ക് ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം കൂടുതൽ അളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സലാല എയർപോർട്ട് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അലിം ബിൻ അവദ് അൽയാഫെ ചടങ്ങിൽ പറഞ്ഞു. ലോകമെമ്പാടും തങ്ങളുടെ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സലാലയിലേക്ക് സർവിസ് ആരംഭിച്ചതെന്ന് കുവൈത്ത് എയർവേസ് സി.ഇ.ഒ മഈൻ റസൂഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.