കുവൈത്ത് സിറ്റി: നുഴഞ്ഞുകയറ്റക്കാരിൽനിന്ന് വെബ്സൈറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി കുവൈത്ത് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസ്. വെബ്സൈറ്റിൽ നുഴഞ്ഞുകയറിയ ഹാക്കറിൽനിന്ന് വെബ്സൈറ്റ് തിരിച്ചുപിടിച്ചതായും രണ്ടുമണിക്കൂറിനുള്ളിൽ സൈറ്റ് പുനഃസ്ഥാപിച്ചതായും കുവൈത്ത് എയർവേസ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽറായി പത്രം റിപ്പോർട്ട് ചെയ്തു.
കുവൈത്ത് എയർവേസിന്റെ വിവരങ്ങളൊന്നും ചോർന്നതായി കണ്ടെത്തിയിട്ടില്ലെന്നും കമ്പനിയുടെയും യാത്രക്കാരുടെയും വിവരങ്ങളുടെ സുരക്ഷ വർധിപ്പിക്കാനാവശ്യമായ എല്ലാ നടപടികളും അനുബന്ധ സ്ഥാപനമായ ഓട്ടോമേറ്റഡ് സിസ്റ്റംസ് കമ്പനിയുമായി സഹകരിച്ച് സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.