കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് വാർഷികാഘോഷം 'സാരഥീയം 2021' വെള്ളിയാഴ്ച ഉച്ചക്ക് ഒന്നുമുതൽ ഓൺലൈനായി നടത്തും. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യും.
കുവൈത്ത് കാൻസർ സെൻററിലെ ഡെപ്യൂട്ടി ഡയറക്ടർ ജാസിം ബറകാത്ത്, കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ബദർ സൗദ് ഷഹീബ് ഉസ്മാൻ അൽ സെഹാലി, ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി, മാർത്തോമ മെത്രാപോലീത്ത മാർ തിയോഡോഷ്യസ്, വി.കെ. മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യ ഘട്ടമായി കുവൈത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ഒരു കുടുംബത്തെ സാരഥി കുവൈത്ത് ഏറ്റെടുക്കും. സാരഥി 'സ്വപ്നവീട്' പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീടും കുട്ടികളുടെ പഠന ചെലവും സാരഥി വഹിക്കും. സ്വപ്നവീട് പദ്ധതി പ്രകാരമുള്ള പുതിയ പ്രോജക്ടിെൻറ ഔദ്യോഗിക പ്രഖ്യാപനവും തദവസരത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ചെവച്ച പൊതുപ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും ഡോ. പൽപു അവാർഡ് നൽകി ആദരിക്കും. 'അവസ്ഥാന്തരം' തിയറ്ററിക്കൽ ഡ്രാമ പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. ശ്രീശാരദാംബ എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണം, മോഹിനിയാട്ടത്തിൽ ഗിന്നസ് റെക്കോർഡ് നേടിയ കലാമണ്ഡലം ധനുഷ്യ സന്യാലിെൻറ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിെൻറ പഞ്ചശുദ്ധി, കുണ്ഡലിനിപ്പാട്ട് എന്നിവയെ ആസ്പദമാക്കി ഒരുക്കുന്ന നൃത്തശിൽപം, വിവിധ രാജ്യങ്ങളിലെ സാമൂഹിക സംഘടനകൾ ഒരുക്കുന്ന കലാപരിപാടികൾ, ഇഷാൻ ദേവ്, അഖില ആനന്ദ് എന്നിവർ ഒരുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ എന്നിവയുണ്ടാകും.
വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സജീവ് നാരായണൻ, ജനറൽ സെക്രട്ടറി സി.വി. ബിജു, പ്രോഗ്രാം ജനറൽ കൺവീനർ ബിജു ഗംഗാധരൻ, ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ്, ട്രഷറർ രജീഷ് മുല്ലക്കൽ, വൈസ് പ്രസിഡൻറ് എൻ.എസ്. ജയകുമാർ, അഡ്വൈസറി അംഗങ്ങളായ കെ.പി. സുരേഷ്, സി.എസ്. ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.