ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ്

പുതിയ ആഭ്യന്തരമന്ത്രിയെയും പ്രതിരോധ മന്ത്രിയെയും നിയമിച്ചു

കുവൈത്ത് സിറ്റി: ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ ആഭ്യന്തരമന്ത്രിയായും ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. പ്രത്യേക അമീരി ഉത്തരവ് പ്രകാരമാണ് നിയമനം. ഇരുവർക്കും ഉപപ്രധാനമന്ത്രി പദവിയുമുണ്ട്. ആഭ്യന്തരമന്ത്രി ശൈഖ് അഹ്മദ് മൻസൂർ അൽ അഹ്മദ് അസ്സബാഹ്, പ്രതിരോധമന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് എന്നിവർ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. പാർലമെൻറും സർക്കാറും തമ്മിലുള്ള ഭിന്നതയുടെ പശ്ചാത്തലത്തിലാണ് രണ്ടു മന്ത്രിമാരുടെ രാജി. 

Tags:    
News Summary - Kuwait appoints new Interior and Defense Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.