മു​രു​ക​ൻ കാ​ട്ടാ​ക്ക​ട

കുവൈത്ത്​ കല ട്രസ്​റ്റ്​ പുരസ്കാരം മുരുകൻ കാട്ടാക്കടക്ക്

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്തി​െൻറ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റ്​ ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ സാം​ബ​ശി​വ​ൻ സ്മാ​ര​ക പു​ര​സ്‌​കാ​രം ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​ക്ക്. 50000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

ഡി​സം​ബ​ർ 19 ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ (വി.​ജെ.​ടി ഹാ​ൾ) ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് കൈ​മാ​റു​മെ​ന്ന് ക​ല ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ൻ പ​ന​ങ്ങാ​ട് അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ ക​ലാ സാം​സ്‌​കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കാ​ൻ 2000 വ​ർ​ഷം മു​ത​ൽ സാം​ബ​ശി​വ​ൻ പു​ര​സ്‌​കാ​രം ന​ൽ​കു​ന്നു. ഒ.​എ​ൻ.​വി കു​റു​പ്പ്, പി. ​ഗോ​വി​ന്ദ​പി​ള്ള, പ്ര​ഭാ​വ​ർ​മ, കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ൻ, കെ.​പി.​എ.​സി സു​ലോ​ച​ന, നി​ല​മ്പൂ​ർ ആ​യി​ഷ, കെ.​പി. മേ​ദി​നി, സാ​റാ ജോ​സ​ഫ്‌, കെ.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​നി​ൽ നാ​ഗേ​ന്ദ്ര​ൻ, ശ്രീ​കു​മാ​ര​ൻ ത​മ്പി, പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി, ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്. കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റ്​ എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെൻറി​െൻറ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​ത​ര​ണ​വും അ​വാ​ർ​ഡ്​ വി​ത​ര​ണ ച​ട​ങ്ങി​ൽ ന​ട​ക്കും.

മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ച്​ ഉ​ന്ന​ത മാ​ർ​ക്കോ​ടെ പ​ത്താം ത​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഓ​രോ ജി​ല്ല​യി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 28 കു​ട്ടി​ക​ൾ​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെൻറ്​ ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Kuwait Arts Trust Award goes to Murugan Kattakadak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.