കുവൈത്ത് സിറ്റി: കുവൈത്തിൽ സൈന്യത്തെ വിന്യസിക്കാൻ ബ്രിട്ടനുമായി ധാരണയിലെത്തിയതായി റിപ്പോർട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്നഹ്ർ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് ബ്രിട്ടൻ സന്ദർശിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. ഇൗ വർഷം അവസാനത്തോടെ സൈനിക വിന്യാസമുണ്ടാവുമെന്നാണ് സൂചന. പരിമിതമായ എണ്ണം പട്ടാളക്കാരെ മാത്രമാണ് വിന്യസിക്കുക.
നാമമാത്ര സൈനിക വിന്യാസത്തിനേ ഇപ്പോൾ നിവൃത്തിയുള്ളൂ എങ്കിലും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണത്തിൽ പുതിയ അധ്യായമായി ഇത് മാറുമെന്ന് കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ മിഖായേൽ ഡാവൻപോർട്ട് പറഞ്ഞു. കുവൈത്ത് സൈന്യവുമായി ഇവർ ചേർന്നു പ്രവർത്തിക്കും. സംയുക്ത സ്റ്റിയറിങ് കമ്മിറ്റിയാണ് നിയന്ത്രിക്കുക.
1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. 17ാം നൂറ്റാണ്ടിൽ തന്നെ സ്വതന്ത്ര രാജ്യമായിരുന്ന കുവൈത്ത് ബ്രിട്ടെൻറ സംരക്ഷണത്തിലായത് 1899 ജനുവരി 23നാണ്. കുവൈത്തിെൻറ ഏഴാമത്തെ ഭരണാധികാരി ശൈഖ് മുബാറക് ബിൻ സബാഹാണ് അന്നത്തെ വൻശക്തിയായിരുന്ന ബ്രിട്ടെൻറ സംരക്ഷണത്തിൽ കഴിയാൻ കരാറൊപ്പിട്ടത്.
മേഖലയിൽ ഉരുണ്ടുകൂടിയ സംഘർഷാന്തരീക്ഷത്തിൽ സുരക്ഷ കൊതിച്ചായിരുന്നു കുവൈത്തിെൻറ നീക്കമെങ്കിലും പശ്ചിമേഷ്യയിൽ പിടിമുറുക്കാനുള്ള സാമ്രാജ്യത്വ ശക്തിയുടെ അജണ്ടക്ക് നിന്നുകൊടുക്കുന്ന അവസ്ഥയായി ഫലത്തിൽ അത്. കരാർ പ്രകാരം കുവൈത്ത് ഭരണാധികാരിക്ക് പ്രാദേശിക ഭരണത്തിെൻറ ചുമതലയും വിദേശനയമുൾപ്പെടെയുള്ള കാര്യങ്ങളിൽ അധികാരം ബ്രിട്ടനുമായി. 1950ൽ അധികാരത്തിലേറിയ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹ് 1961ൽ സംരക്ഷണ കരാർ അവസാനിപ്പിക്കുകയും കുവൈത്തിനെ പൂർണ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. 1990ലെ ഇറാഖ് അധിനിവേശത്തിൽനിന്ന് കുവൈത്തിനെ മോചിപ്പിക്കാൻ ബ്രിട്ടനും സൈനികമായി ഇടപെട്ടിരുന്നു. യു.എസ് നയിച്ച സൈനിക സഖ്യത്തിൽ ബ്രിട്ടൻ പ്രധാന പങ്കാളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.