കുവൈത്ത് സിറ്റി: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ വാണിജ്യ സമുച്ചയത്തെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ കുവൈത്ത് ശക്തിയായി അപലപിച്ചു. ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങളെയും റഷ്യയിലെ ജനങ്ങളെയും സർക്കാറിനെയും കുവൈത്ത് ഭരണകൂടം അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടേ എന്നും ആശംസിച്ചു. കുവൈത്ത് എല്ലാത്തരം തീവ്രവാദ പ്രവർത്തനങ്ങളെയും ആക്രമണങ്ങളെയും നിരാകരിക്കുന്നു.
സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം നിലകൊള്ളണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് മോസ്കോക്ക് സമീപമുള്ള ക്രാസ്നോഗോർസ്കിലെ ക്രോക്കസ് സിറ്റി ഹാളിൽ ആക്രമണമുണ്ടായത്. പരിപാടി നടക്കുന്ന ഹാളിലേക്ക് എത്തിയ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. നിരവധി സ്ഫോടനങ്ങളുമുണ്ടായി. വെടിവെപ്പിലും സ്ഫോടനത്തിലും 60 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 145ലധികം പേര്‍ക്ക് പരിക്കേറ്റു. 60 പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.