കുവൈത്ത് കോടതി 15 വര്‍ഷം തടവ് വിധിച്ച മലയാളിയെ അപ്പീല്‍ കോടതി വെറുതെ വിട്ടു

കുവൈത്ത് സിറ്റി: ഭക്ഷണപ്പൊതിയില്‍നിന്ന് ലഹരി പദാര്‍ഥം കണ്ടത്തെിയതിനെ തുടര്‍ന്ന് കുവൈത്ത് കോടതി 15 വര്‍ഷം തടവ് വിധിച്ച മലയാളിയെ അപ്പീല്‍ കോടതി വെറുതെ വിട്ടു. പെരുമ്പാവൂര്‍ വല്ലംകര പറക്കുന്നന്‍ പി.എസ്. കബീറിനെയാണ് അപ്പീല്‍ കോടതി ഞായറാഴ്ച കുറ്റമുക്തനാക്കിയത്. 2015 നവംബര്‍ 20ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കുവൈത്തിലത്തെിയ കബീറിന്‍െറ ലഗേജില്‍നിന്ന് സംശയാസ്പദമായി 100 ഗ്രാം ലഹരിവസ്തു കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു ആന്‍റി നാര്‍ക്കോട്ടിക് വിഭാഗം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ ജോലി ചെയ്യുന്ന പോഞ്ഞാശേരി സ്വദേശിക്ക് നല്‍കാനായി ബന്ധുക്കള്‍ കൊടുത്തുവിട്ട മാംസപ്പൊതിയില്‍നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. കുവൈത്തിലെ അഹമ്മദിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കബീര്‍ അവധിക്ക് നാട്ടില്‍ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം. കേസില്‍ 2016 ജൂണ്‍ ആറിന് ഫസ്റ്റ് കോടതി ഇദ്ദേഹത്തിന് 15 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചിരുന്നു.

അയല്‍വാസി തന്നയച്ച പൊതിയിലെന്താണെന്ന് അറിയാതെയാണ് കൊണ്ടുപോയതെന്നും ഭര്‍ത്താവിന്‍െറ നിരപരാധിത്വം തെളിയിക്കണം എന്നും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്‍െറ ഭാര്യ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കുവൈത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ഫാദില്‍ അല്‍ ജുമൈലിയാണ് കബീറിന് വേണ്ടി ഹാജരായത്. ഞായറാഴ്ച രാവിലെ കേസ് പരിഗണിച്ച അപ്പീല്‍ കോടതി കബീര്‍ നിരപരാധിയാണെന്ന് കണ്ട് വെറുതെ വിടാന്‍ ഉത്തരവിടുകയായിരുന്നു.  

 

Tags:    
News Summary - kuwait court released malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.