വി​ക​സ​ന​ത്തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ്ര​ധാ​നം- മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക, ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഒ​രു വി​ശി​ഷ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​നൂ​റ അ​ൽ മ​ഷാ​ൻ. കു​വൈ​ത്തി​ന്‍റെ സൗ​ന്ദ​ര്യാ​ത്മ​ക പ്ര​തി​ച്ഛാ​യ​ക്ക് അ​നു​സൃ​ത​മാ​യി ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഡോ.​നൂ​റ അ​ൽ മ​ഷാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​ന്റെ ഭാ​ഗ​മാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യും ക​മ്യൂ​ണി​ക്കേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് സ​ഹ​മ​ന്ത്രി​യു​മാ​യ ഒ​മ​ർ അ​ൽ ഒ​മ​റു​മാ​യും ടൂ​റി​സ്റ്റ് എ​ന്‍റ​ർ​പ്രൈ​സ​സ് ക​മ്പ​നി (ടി.​ഇ.​സി) ചെ​യ​ർ​മാ​ൻ ശൈ​ഖ് മു​ഹ​മ്മ​ദ് അ​ൽ സ​ൽ​മാ​ൻ അ​ൽ ഹു​മൂ​ദ് അ​സ്സ​ബാ​ഹു​മാ​യും ഡോ.​നൂ​റ അ​ൽ മ​ഷാ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫു​ഡ് ട്ര​ക്കു​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് സം​രം​ഭ​ക​രെ​യും നി​ക്ഷേ​പ​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​സ്തു​വി​ദ്യ സാം​സ്കാ​രി​ക പ്ര​തി​ച്ഛാ​യ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന തീ​തി​യി​ൽ ക​ട​ൽ​ത്തീ​ര​ത്ത് ന​ട​പ്പാ​ത​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും നി​ർ​മി​ക്ക​ൽ തു​ട​ങ്ങി​യ​വ​യും യോ​ഗം ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Kuwait Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.