കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ 59ാം വാർഷികം സെപ്റ്റംബർ 13ന് നടക്കും. വൈകീട്ട് 6.30ന് ആരംഭിക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി സിബി പി.ജെ അധ്യക്ഷത വഹിക്കും.ആഘോഷങ്ങളുടെ വിജയത്തിനായി വികാരി സിബി പി.ജെ, റെജു ഡാനിയേൽ ജോൺ, കുരുവിള ചെറിയാൻ, ജോബിൻ മാത്യു, എബിൻ ടി.മാത്യു എന്നിവരടങ്ങിയ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.