കുവൈത്ത് സിറ്റി: സമൂഹത്തിൽ വിവിധ തുറകളിലുള്ളവരെ സംഘടനയുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ കണക്ട് ടു കെ.കെ.എം.എ പരിപാടിക്ക് തുടക്കം.
ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ കേന്ദ്ര പ്രസിഡന്റ് കെ.ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി രക്ഷാധികാരി പി.കെ. അക്ബർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ‘നേതൃത്വം ഇസ് ലാമിക വീക്ഷണത്തിൽ’ എന്ന വിഷയത്തിൽ ഡോ.അലിഫ് ശുകൂർ ക്ലാസെടുത്തു. സംഘടന മെംബർഷിപ് പ്രചാരണത്തിൽ മികച്ച പ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു.
കെ.കെ.എം.എ വെബ്സൈറ്റ് ഉദ്ഘാടനം വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ നിർവഹിച്ചു. എഞ്ചി. നവാസ്, അബ്ദുൽ ഫത്താഹ് തയ്യിൽ, എ.ടി.നൗഫൽ എന്നിവർ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കെ.കെ.എം.എ കേന്ദ്ര ചെയർമാൻ എ.പി. അബ്ദുൽ സലാം, പി.എം.ടി മെംബർ എൻ.എ. മുനീർ എന്നിവർ ആശംസകൾ നേർന്നു.
കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം.ഇക്ബാൽ സ്വാഗതവും കേന്ദ്ര ട്രഷറർ മുനീർ കുണിയ നന്ദിയും പറഞ്ഞു. വിവിധ ഭാരവാഹികളായ എം.പി.സുൽഫികർ, കെ.സി റഫീഖ്, ഒ.പി ശറഫുദ്ദീൻ, സംസം റഷീദ്, കെ.സി.അബ്ദുൽ കരീം, ഒ.എം ഷാഫി, പി.എം ജാഫർ, ലത്തീഫ് എടയൂർ, നിസാം നാലകത്ത്, ടി.ഫിറോസ്, അസ്ലം ഹംസ, അഷ്റഫ് മാങ്കാവ്, അബ്ദുൽ കലാം മൗലവി, പി.എം.ഷെരീഫ്, പി.എം.ഹാരിസ്, ഹമീദ് മുൽക്കി, പി.പി.സലീം, സിറ്റി സോൺ ആക്ഡിങ് പ്രസിഡന്റ് ജാഫർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.