കൂ​ടു​ത​ൽ പേ​ർ ആ​ശു​പ​ത്രി വി​ട്ടു; ചി​കി​ത്സയി​ലുള്ള​ത് 24 പേ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മം​ഗ​ഫി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​ത് 24 പേ​ർ. മ​ല​യാ​ളി​ക​ൾ അ​ട​ക്കം കൂ​ടു​ത​ൽ പേ​ർ ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​വി​ട്ടു. മ​ല​യാ​ളി​ക​ൾ എ​ല്ലാ​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി എ​ൻ.​ബി.​ടി.​സി അ​റി​യി​ച്ചു. ഒ​രു മ​ല​യാ​ളി അ​ട​ക്കം നാ​ലു​പേ​ർ ​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

പ​രി​ക്കേ​റ്റ​വ​ർ അ​ദാ​ൻ, മു​ബാ​റ​ക് അ​ൽ ക​ബീ​ർ, ജ​ഹ്റ, ഫ​ർ​വാ​നി​യ, ജാ​ബി​ർ എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്. ഞാ​യ​റാ​ഴ്ച അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ 13 പേ​രും മു​ബാ​റ​ക് ആ​ശു​പ​ത്രി​യി​ൽ ആ​റു പേ​രും ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നും ജ​ഹ്റ, ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​ൽ ഓ​രോ​രു​ത്ത​രു​മാ​ണ് ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്. അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ഒ​ന്ന്, ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​ന്ന് ഫി​ലി​പ്പിനി സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.

Tags:    
News Summary - Kuwait Fire Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.