കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഗ്രാന്‍ഡ് ഹൈപ്പര്‍, ശിഫാ അല്‍ജസീറ എന്നിവയുടെ സഹകരണത്തോടെ സ്റ്റുഡന്‍റ്സ് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച രണ്ടാമത് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ എസ്.ഡബ്ള്യൂ.എ.ടി അബ്ബാസിയ ജേതാക്കളായി. യങ് ഷൂട്ടേഴ്സ് അബ്ബാസിയ റണ്ണേഴ്സ് അപ്പായി. മഹ്ബൂല മിലാനോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 13 ടീമുകള്‍ പങ്കെടുത്തു. മികച്ച കളിക്കാരനായി ബാസില്‍ സുബൈറിനെയും (എസ്.ഡബ്ള്യു.എ.ടി), മികച്ച ഗോള്‍ കീപ്പറായി റോഡ്സ്റ്റാന്‍ അബ്രഹാമിനെയും (യങ് ഷൂട്ടേഴ്സ്) തെരഞ്ഞെടുത്തു. ജേതാക്കള്‍ക്കുള്ള കാഷ് അവാര്‍ഡും ട്രോഫിയും യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്‍റുമാരായ അബ്ദുല്‍ ബാസിത്, മുഹമ്മദ് ഹാറൂന്‍ എന്നിവര്‍ വിതരണം ചെയ്തു. വ്യക്തിഗത സമ്മാനങ്ങള്‍ യൂത്ത് ഇന്ത്യ സ്പോര്‍ട്സ് കണ്‍വീനര്‍ ഹഫീസ്, സ്റ്റുഡന്‍റ്സ് ഇന്ത്യ കണ്‍വീനര്‍ ഹശീബ് എന്നിവര്‍ വിതരണം ചെയ്തു. ഉബൈദ് , സഹദ്, ഹാറൂണ്‍, സാജിദ്, റഫീഖ് ബാബു, അബീസ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നൗഫല്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റുഡന്‍റ്സ് ഇന്ത്യ സെക്രട്ടറി റയ്യാന്‍ ഖലീല്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.