​മ​ദ്​​റ​സ​ക​ളിൽ മ​ത​പ​ഠ​ന​ത്തോ​ടൊ​പ്പം മ​ധു​ര​മൂ​റു​ന്ന മ​ല​യാ​ള​വും

കുവൈത്ത് സിറ്റി: അക്കാദമിക തലത്തിൽതന്നെ കുട്ടികൾക്ക് മലയാളം പഠിക്കാൻ സഹായിക്കുന്ന നല്ലൊരു വേദിയാണ് കുവൈത്തിലെ മദ്റസകൾ. കേരളത്തിലെ മുസ്ലിം സംഘടനകളുടെ കുവൈത്ത് ഘടകങ്ങൾ നടത്തുന്ന മദ്റസകളിൽ മലയാളം പാഠ്യവിഷയമാണ്. എഴുത്തും വായനയും പഠിപ്പിക്കുന്നതിൽ ഒതുങ്ങുന്നില്ല മദ്റസയിലെ മലയാള പഠനം. ശാസ്ത്രീയമായ രീതിയിൽ വിദഗ്ധർ തയാറാക്കിയ പാഠപുസ്തകത്തിൽ കഥയും കവിതയും കളികളും പാഠ്യാനുബന്ധ പ്രവർത്തനങ്ങളുമെല്ലാം സമൃദ്ധിയാണ്. കുട്ടികളുടെ ഭാവന വർധിപ്പിക്കാൻകൂടി കഴിയുന്ന വിധത്തിലാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്. 

ഖുർആൻ, അറബി ഭാഷ തുടങ്ങിയവയൊഴിച്ചുള്ള വിഷയങ്ങളുടെയും പഠനമാധ്യമം മലയാളംതന്നെയാണ്. ചരിത്രവും ധാർമികപഠനവും ചെറു ക്ലാസുകളിലെ കർമശാസ്ത്രപഠനവുമെല്ലാം മലയാളത്തിലാണ് പഠിപ്പിക്കുന്നത്. കലാസാഹിത്യ വാസനകൾ പരിപോഷിപ്പിക്കാൻ സാഹിത്യ സമാജങ്ങളും മദ്റസകളുടെ കീഴിൽ സംഘടിപ്പിക്കുന്നു. കേരള ഇസ്ലാമിക് ഗ്രൂപ്പി​െൻറ കീഴിൽ ആറ് മദ്റസകളാണുള്ളത്. ഫർവാനിയ, അബ്ബാസിയ, സാൽമിയ, ഹവല്ലി, ഫഹാഹീൽ, ഖൈത്താൻ എന്നിവിടങ്ങളിലാണ് മദ്റസകളുള്ളത്. ഇതിൽ ഖൈത്താൻ, സാൽമിയ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് മദ്റസകളാണ്. ബാക്കി എല്ലായിടത്തും ആറുവർഷം മലയാളം പഠിപ്പിക്കുന്നു. വിദ്യ ബുക്സി​െൻറ പാഠഭാഗങ്ങളാണ് ആധാരമാക്കുന്നത്. പഠനാനുബന്ധങ്ങളും നിലവാരമുള്ളതാണ്. മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമിയയുടെ കീഴിൽ തയാറാക്കിയ പുസ്കതങ്ങളിൽ അറബി ഒഴികെ വിഷയങ്ങൾക്ക് പഠനമാധ്യമം മലയാളമാണ്. 30 വർഷമായി കെ.െഎ.ജി മദ്റസകൾ നടത്തുന്നു. ഒമ്പത് മാസം റെഗുലർ ക്ലാസുകളും ബാക്കി മൂന്നുമാസത്തിനിടയിൽ ഇടക്ക് സ്പെഷൽ ക്ലാസുകളും ഉണ്ട്. അധ്യാപകർക്ക് നിരന്തര പരിശീലനമുണ്ട്. നാട്ടിൽനിന്ന് വിദഗ്ധരെ എത്തിച്ചും അധ്യാപക പരിശീലനം സംഘടിപ്പിക്കുന്നു. വളരെ വ്യവസ്ഥാപിതമായാണ് പ്രവർത്തനം. 

ആകെ 1000ത്തോളം കുട്ടികൾ നിലവിൽ കെ.െഎ.ജിയുെട എല്ലാ മദ്റസകളിലുമായി പഠിക്കുന്നു. കുവൈത്ത് കേരള ഇസ്ലാഹി സ​െൻററിന് കീഴിൽ അഞ്ച് മദ്റസകളാണുള്ളത്. ഫർവാനിയ, അബ്ബാസിയ, സാൽമിയ, ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിലാണിവ. എല്ലായിടത്തും ചേർന്ന് 600നടുത്ത് കുട്ടികൾ പഠിക്കുന്നു. കെ.ജി ക്ലാസുകൾ, ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിൽ പൂർണ പബ്ലിക്കേഷ​െൻറ മലയാളം പാഠപുസ്തകത്തെ അടിസ്ഥാനമാക്കി മലയാളം പഠിപ്പിക്കുന്നു. മറ്റ് വിഷയങ്ങളുടെ പഠനമാധ്യമവും മലയാളമാണ്. ഏഴാം ക്ലാസിൽ ഒരു വിഷയം ഒഴികെ എല്ലാം മലയാളത്തിലാണ് പഠിപ്പിക്കുന്നത്. ചെറു ക്ലാസുകളിലെ പഠനത്തോടെ കുട്ടികൾ ഏകദേശം ഇതിന് പാകമാവും. 

ഇന്ത്യൻ ഇസ്ലാഹി സ​െൻററിന് കീഴിൽ മൂന്ന് മദ്റസകളാണുള്ളത്. അബ്ബാസിയ, സാൽമിയ, ഫഹാഹീൽ എന്നിവിടങ്ങളിലായി 200നടുത്ത് കുട്ടികൾ പഠിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സി.െഎ.ഇ.ആറിന് കീഴിലെ സിലബസ് അനുസരിച്ചാണ് പഠനം. മൂന്നുവരെ മലയാളം പഠിപ്പിക്കുന്നു. മലയാളം പാഠപുസ്തകവും വർക്ക് ബുക്കുമുണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന് കീഴിൽ അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിൽ മദ്റസകളുണ്ട്. നിലവിൽ ഇവിടെ മലയാളം സിലബസി​െൻറ ഭാഗമായി പ്രത്യേക വിഷയമായി പഠിപ്പിക്കുന്നില്ലെങ്കിലും ചില അധ്യാപകർ പ്രത്യേക താൽപര്യമെടുത്ത് മലയാളം കുട്ടികളെ പഠിപ്പിക്കുന്നതായി റേഞ്ച് പരീക്ഷബോർഡ് ചെയർമാൻ അറിയിച്ചു. 

മാത്രമല്ല, രക്ഷിതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ച് അടുത്ത വർഷം മലയാളം പാഠ്യപദ്ധതിയുടെ ഭാഗമായിതന്നെ പഠിപ്പിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചയിൽ ഒരു ദിവസമാണ് പ്രവർത്തിക്കുന്നത് എങ്കിലും ചെറിയൊരു ശ്രദ്ധ വീട്ടിൽനിന്നുമുണ്ടായാൽ പ്രാഥമിക ക്ലാസുകൾ കഴിയുേമ്പാഴേക്ക് അത്യാവശ്യം മലയാളം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ മദ്റസകളിലെ മലയാള പഠനം വിജയിക്കുന്നുണ്ട്. സ്കൂളിൽ മലയാള പഠനം പേരിനുപോലും ഇല്ലാത്തത് മദ്റസകളിലെ മലയാള പഠനത്തി​െൻറ പ്രസക്തി വർധിപ്പിക്കുന്നു.

Tags:    
News Summary - kuwait gulfmadhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.