കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​മ​താ​ർ ഹ​മീ​ദ് അ​ൽ നെ​യാ​ദ​ക്കൊ​പ്പം

ലോ​ക കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് കു​വൈ​ത്തി​ന് ക്ഷ​ണം

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന ലോ​ക കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് കു​വൈ​ത്തി​ന് ക്ഷ​ണം. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ ക്ഷ​ണ​ക്ക​ത്ത​യ​ച്ചു.

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് എ​ഴു​തി​യ ക​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സ്വീ​ക​രി​ച്ചു.

യു.​എ.​ഇ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​ടു​പ്പ​വും എ​ടു​ത്തു​കാ​ണി​ക്കു​ന്ന ക​ത്തി​ൽ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള കു​വൈ​ത്തി​നു​ള്ള ക്ഷ​ണ​വും ഉ​ൾ​പ്പെ​ടു​ന്നു. കു​വൈ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​മ​താ​ർ ഹ​മീ​ദ് അ​ൽ നെ​യാ​ദി ക​ത്ത് കി​രീ​ടാ​വ​കാ​ശി​ക്ക് കൈ​മാ​റി.

അ​മീ​രി ദി​വാ​ൻ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി​യു​ടെ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ, റി​ട്ട. ലെ​ഫ്. ജ​ന​റ​ൽ ജ​മാ​ൽ മു​ഹ​മ്മ​ദ് അ​ൽ തി​യാ​ബ് എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kuwait Invited to World Climate Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.