ലോക കാലാവസ്ഥ ഉച്ചകോടിയിലേക്ക് കുവൈത്തിന് ക്ഷണം
text_fieldsകുവൈത്ത് സിറ്റി: യു.എ.ഇയിൽ നടക്കുന്ന ലോക കാലാവസ്ഥ ഉച്ചകോടിയിലേക്ക് കുവൈത്തിന് ക്ഷണം. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ക്ഷണക്കത്തയച്ചു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു.
യു.എ.ഇയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അടുപ്പവും എടുത്തുകാണിക്കുന്ന കത്തിൽ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള കുവൈത്തിനുള്ള ക്ഷണവും ഉൾപ്പെടുന്നു. കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി കത്ത് കിരീടാവകാശിക്ക് കൈമാറി.
അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ, റിട്ട. ലെഫ്. ജനറൽ ജമാൽ മുഹമ്മദ് അൽ തിയാബ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.