കു​വൈ​ത്ത്- ഇ​റാ​ഖ്-​യു.​എ​സ് നാ​വി​ക​സേ​ന​ക​ൾ ന​ട​ത്തി​യ സം​യു​ക്ത വെ​ടി​വെ​പ്പ് അ​ഭ്യാ​സ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ക​പ്പ​ലു​ക​ൾ

കുവൈത്ത്- ഇറാഖ്-യു.എസ് നാവികസേനകൾ സംയുക്ത വെടിവെപ്പ് അഭ്യാസം നടത്തി

കുവൈത്ത് സിറ്റി: സമുദ്ര സുരക്ഷയുടെ ഭാഗമായി കുവൈത്ത്- ഇറാഖ് നാവിക സേനകൾ യു.എസ് നാവികസേനയുമായി ചേർന്ന് വെടിവെപ്പ് അഭ്യാസം നടത്തി. യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽ സംയുക്ത അഭ്യാസത്തിൽ പങ്കെടുത്തു. പ്രാദേശിക സമുദ്ര സുരക്ഷ സഹകരണം ശക്തിപ്പെടുത്തുക, സഹകരണം വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വടക്കൻ അറേബ്യൻ ഗൾഫ് മേഖലയിലാണ് അഭ്യാസം നടന്നത്. തത്സമയ വെടിമരുന്ന് ഷൂട്ടിങ് ഉൾപ്പെടെയുള്ളവ അഭ്യാസത്തിൽ നടന്നു. നിയന്ത്രണശേഷിയും സമുദ്ര സുരക്ഷ പ്രവർത്തനങ്ങളും പ്രാദേശിക സഹകരണവും വർധിപ്പിക്കാനും ആശയങ്ങൾ ഏകീകരിക്കാനും പങ്കെടുത്ത രാഷ്ട്രങ്ങൾ താൽപര്യം പ്രകടിപ്പിച്ചു. സംയുക്ത സുരക്ഷ സഹകരണ കരാറുകൾ പ്രകാരമായിരുന്നു സൈനികാഭ്യാസം.

Tags:    
News Summary - Kuwait-Iraq-US navies conducted joint live-fire exercise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.