കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​

കുവൈത്ത്​ എന്നും സമാധാനത്തിനൊപ്പം –വിദേശകാര്യ മന്ത്രി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​ന്നും സ​മാ​ധാ​ന​ത്തി​നൊ​പ്പ​മാ​ണെ​ന്നും ത​ർ​ക്ക​ങ്ങ​ൾ പ​റ​ഞ്ഞു​തീ​ർ​ക്കു​ക എ​ന്ന​താ​ണ്​ കു​വൈ​ത്തി​െൻറ ന​യ​ത​​ന്ത്ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ശി​ല​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്തി വു​മ​ൺ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ ഡെ​വ​ല​പ്​​മെൻറ്​ ആ​ൻ​ഡ്​ പീ​സ്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി ​​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ ന​ട​ത്തു​ന്ന എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും കു​വൈ​ത്തി​െൻറ പി​ന്തു​ണ​യു​ണ്ട്. എ​ല്ലാ സം​സ്​​കാ​ര​ത്തെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മീ​പ​ന​മാ​ണ്​ രാ​ജ്യ​ത്തിേ​ൻ​റ​ത്.

വെ​റു​പ്പി​െൻറ​യും വി​ദ്വേ​ഷ​ത്തി​െൻറ​യും ഭാ​ഷ ന​മ്മു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​വി​ല്ല. വി​വി​ധ സം​സ്​​കാ​ര​ങ്ങ​ളു​ള്ള ജ​ന​ങ്ങ​ൾ​ക്ക്​ ഇൗ ​ഭൂ​മി​യി​ൽ സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യും. പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.